
മോമോസിനെ ആദ്യം കണ്ടപ്പോൾ പുച്ഛമാണു തോന്നീത്. ഇതു നമ്മടെ കൊഴുക്കട്ടേടെ വേറൊരു കോലമല്ലേ, ഇതൊക്കെ ചൈനക്കാരുണ്ടാക്കുന്നതിനു മുൻപേ തന്നെ എന്റെ വല്യമ്മച്ചി ഉണ്ടാക്കീട്ടുണ്ടാവുമല്ലോ എന്നൊക്കെ.പക്ഷെ കഴിച്ചു കഴിച്ചു വന്നപ്പോൾ ഒരു കാര്യം മനസിലായി. ആ അതിലോലലോലമായ ,ഇപ്രത്തുന്നു നോക്കിയം അപ്പറം കാണുന്ന ആ തൊലി, അഥവാ കവർ, അഥവാ ചുറ്റുമതിൽ.. അതിനാണ് ഫുൾ മാർക്കും. വായിലെക്കിട്ടിട്ട് നാക്കും കൊണ്ട് പ്ലിങ്ങ്‌ന്നൊരു ഞെക്ക്. അത്രേം മതി. ആഹാ എന്തൊരു രുചി. അതൊന്നിനു വേണ്ടി മാത്രം ഡെൽഹിയിലെ കൊടും ചൂടത്തും സരോജിനീനഗർ മാർക്കറ്റിലെ മോമോസ് ആന്റീടെ അടുത്തുപോയി ചൂടുപറക്കുന്ന മോമോസിന് വെയ്‌റ്റ് ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അവരു ചൂടുപറക്കുന്ന മോമോസ് ഉണ്ടാക്കിതരും, നുമ്മ അത് ഭവ്യതയോടെ മേടിച്ച് വഴിവക്കത്തു നിന്ന് ശാപ്പിടും. ചൂടു കാലാവസ്ഥേടെ പുറമേ ആവി പറക്കുന്ന മോമോസും നീറിപ്പുകയുന്നത്രേം എരിവുള്ള ചട്നീം. വല്ലാത്തൊരു വട്ട് കോമ്പിനേഷൻ ആയിരുന്നു.
സ്വന്തമായി മോമോസ് ഉണ്ടാക്കാൻ ശ്രമിച്ചപ്പോഴൊക്കെ അടിപതറീതും മോമോസിന്റെആ ലോലഗാത്രത്തിലാണ്. എങ്ങനൊക്കെ നോക്കീട്ടും അത്രേം തിൻ ആയി കിട്ടുന്നില്ല. ഇത്തവണ നാട്ടിലെ ഒരു കുഞ്ഞുചായക്കടയിൽ ചില്ലലമാരി എന്നെക്കൊണ്ടാവുമ്പോലെ കാലിയാക്കാൻ കേറീപഴാണ് അതിനുള്ള ഒരു മാർഗം തെളിഞ്ഞത്. ലോ ലവിടിരിക്കുന്നു. വാഴയിലേൽ പൊതിഞ്ഞ് അട. വളരെ നേർത്ത അടയ്ക്കുള്ളിലെ ഫില്ലിംഗ്സ് ഒക്കെ പുറത്തു കാണാം. അത്ര ട്രാൻസ്പരന്റ്. ഇതേ സംഭവത്തിൽ മധുരത്തിനു പകരം എരിവുള്ള കൂട്ടു നിറച്ചാൽ എനിക്കു വേണ്ട ആ ലോലഗാത്ര മോമോസ് ആവില്ലേന്ന് മനസിലൊരു ലഡു പൊട്ടി. ചായക്കടക്കാരൻ ചേട്ടനോടു ചോയ്ച്ചപ്പോൾ പറഞ്ഞു പാലടെടെ അട ഉണ്ടാക്കുന്ന പോലെ കൂട്ടുണ്ടാക്കി അതു വാഴ്യിലയിൽ ഒഴിച്ചു പരത്തി ഫില്ലിംഗ് വച്ചു മടക്കുന്നതാണെന്ന്. എന്നോടാണോ കളി. വീട്ടിലെത്തിയ പാടേ കത്തീമെടുത്ത് ഒരോട്ടമായിരുന്നു.വാഴയില വെട്ടാൻ.വെട്ടി, കൂട്ടുണ്ടാക്കി, പരത്തി ദാ.എൻഡ് റിസൽടായ നാടൻ മോമോസാണ് മോളിൽ നെഞ്ചു വിരിച്ചു നിൽക്കുന്നത്.
ദാ.. ഇങ്ങനാണു സംഭവം.
പച്ചരി നന്നായി കുതിർത്ത് എടുത്ത് ഉപ്പും ചേർത്ത് അരച്ച് ദോശമാവിന്റേതിലും ഇത്തിരി കൂടെ തിക്ക് ആയ പരുവത്തിലാക്കുക,വാഴയിലയെടുക്കുക, അരിമാവെടുത്തു പരത്തിപ്പിടിപ്പിക്കുക അതിനു മോളിലെക്കു ഫില്ലിംഗ് വയ്ക്കുക. ഫില്ലിംഗിനു അവനോന്റെ മനോധർമ്മം പോലെ എന്തുമാവാം. കാരറ്റ്, കാബേജ്, സവാള, സോയാചങ്ക്സ്,ഇഞ്ചി,വെളുത്തുളിയൊക്കെ മിൻസ് ചെയ്ത് മസാല ചേർത്ത് വഴറ്റിയാണ് ഞാൻ ഫില്ലിംഗ് ആക്കീത്. എന്നിട്ട് വാഴയില മടക്കി സ്റ്റീം ചെയ്യുക. ഇത്രെയുള്ളൂ. ഇതിനെ വേണമെങ്കിൽ സ്പൈസി അട എന്നു നിങ്ങൾ വിളിക്കുമായിരിക്കും. പക്ഷെ ഞാൻ നാടൻ മോമോസ് എന്നേ വിളിക്കൂ.
മോമോ എന്നു കണ്ടപ്പഴേ മനസ്സിലൊരു ലഡ്ഡു പൊട്ടി.
ReplyDeleteഞാന്‍ ജീവിതത്തിലാകെ രണ്ടു വട്ടമേ ലോ ലത് കഴിച്ചിട്ടുള്ളൂ. അതും ഏതാണ്ട് പത്തുകൊല്ലത്തെ ഇടവേളയില്‍ !.
ആദ്യം ഞാന്‍ മോമൊ തിന്നത് ഭൂട്ടാനില്‍ വെച്ചാണ്. അതും കാട്ടിന്റെ നടുവില്‍ വെച്ച്. കായന്‍ ദാജുവിന്റെ വീട്ടിലേയ്ക്ക് കോടുങ്കാട്ടില്‍ കൂടി പോവുമ്പോള്‍ കിന്‍ലേ ദോര്‍ജിക്ക് സുമി മൊങ്ഗേര്‍ വിളമ്പിക്കൊടുത്ത ചിക്കന്‍ മോമോകളുടെ സ്വാദ് ഈ ജീവിതത്തില്‍ ഞാന്‍ മറക്കില്ലെന്ന് എനിക്ക് തോന്നിയിരുന്നു.
പിന്നീട് ഏതാണ്ട് പത്തുകൊല്ലം കഴിഞ്ഞ് ഞങ്ങള്‍ ടിബറ്റില്‍ പോയപ്പോള്‍ (തലശ്ശേരിയില്‍ നിന്നും ബസ് മാര്‍ഗം) അവിടെങ്ങാണ്ടുള്ള ഒരു പെട്ടിക്കടയില്‍ നിന്നാണ് വീണ്ടും മോമോ കഴിച്ചത്. പഴയ സ്വാദൊന്നും ആ നേരം അതിനു തോന്നിയില്ല. എനിക്ക് ഇഷ്ടപ്പെടാത്ത എന്തൊക്കെയോ ഇനങ്ങള്‍ അതില്‍ പൊടിച്ച് ചേര്‍ത്തതിനാലാവണം.
ഇനി മോളീപ്പറഞ്ഞ പോലെ ഒരു കൊച്ചൂസ് മോമൊ ഒണ്ടാക്കി നോക്കട്ട്
ഇത് അടയല്ലേ ? എന്തോന്ന് മാമോസ്??? പോകാന്‍ പറ.. ഇത് നമ്മുടെ സ്വന്തം അടയാണ്..അട...
ReplyDeleteഎന്തായാലും വേണ്ടില്ല്യ, കൊറേക്കാലത്തിനു ശേഷം വീണ്ടും കണ്ടതില്‍ പെരുത്തു സന്തോഷം. ഇപ്പോ ഭൂമീടെ ഏതു കോണിലാണാവോ?
ReplyDeleteThis comment has been removed by the author.
ReplyDeleteithu ada alle?
ReplyDelete